സങ്കട മിഠായി
സങ്കട മിഠായി
ലോകചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യവും നിർദ്ദയ വുമായ അധ്യായങ്ങളി ലൊന്നാണ് ഗാസ. കവിത സാക്ഷ്യമാണ് എന്ന ചൊല്ല് ഈ ദീർഘകവിതയിൽ അക്ഷരാർഥത്തിൽ തന്നെ സത്യമാകുന്നു. ഇതിലെ ഓരോ ഖണ്ഡവും ഹൃദയമുള്ളവരെ ഞെട്ടിക്കുകയും മുറിപ്പെടുത്തുകയും മനഷ്യർ വംശ യുദ്ധത്തിന്റെ പേരിൽ കുഞ്ഞുങ്ങളോടു പോലും കാട്ടുന്ന ക്രൂരതയെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യുന്നു. മനസ്സിലൂടെ ഇടിമിന്നൽ പായുന്നു. വാക്കുകൾ നിസ്സഹായരാകുന്നു. ഗാസ സമീപകാലത്ത് മനുഷ്യ മനഃസാക്ഷിക്കേറ്റ ഏറ്റവും വലിയ മുറിവുകളിലൊന്നാണ്. ഇതിൽ ആഖ്യാനം ചെയ്യപ്പെടുന്ന ഓരോ സംഭവവും നമ്മെ ചകിതരാക്കുന്നു. ഓരോ വാക്കിലും ചോര ചിതറിക്കിടക്കുന്നു. ഭാഷയെ പുകയും ചാരവും മൂടുന്നു. കബിതാ മുഖോപാദ്ധ്യയയുടെ ചിത്രങ്ങൾ കവിതകളെ നിറങ്ങളും വരകളും കൊണ്ട് പൂരിപ്പിക്കുന്നു. വലിയ നീറ്റലോടെയാണ് ഞാനീ പുസ്തകം വായിച്ചു തീർത്തത്.
Couldn't load pickup availability


