Skip to product information
1 of 1

ജയിലടയാളങ്ങൾ

ജയിലടയാളങ്ങൾ

Regular price Rs. 144.00
Regular price Rs. 180.00 Sale price Rs. 144.00
Sale Sold out
Shipping calculated at checkout.

അത്തറിന്റെ സുഗന്ധമില്ലാത്ത ഗൾഫിന്റെ ജീവിതകഥകൾ മലയാളി മുമ്പും വായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂനഗരത്തിൽ നിന്നുള്ള ജയിൽ സന്ദർശനക്കുറിപ്പുകളാണ് ഈ പുസ്തകം. മനുഷ്യജീവിതത്തിന്റെ അപ്രതീക്ഷിതത്വങ്ങളും സിനിമാക്കഥയെ വെല്ലുന്ന നാടകീയതകളും വൈകാരിക സന്ദർഭങ്ങളും കടന്നുവരുന്ന ഇതിലെ ആഖ്യാനങ്ങൾ മലയാളത്തിലെ പ്രവാസമെഴുത്ത് ജനുസിലേക്ക് മൂല്യവത്തായ കൂട്ടിച്ചേർക്കലാണ്. നിർഭാഗ്യം കൊണ്ടോ, ചതിക്കപ്പെട്ടോ, ഗത്യന്തരമില്ലാതെ ചെയ്തുപോകുന്ന നിയമവിരുദ്ധ പ്രവർത്തികളാലോ, വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടോ, സാമ്പത്തിക കുറ്റങ്ങൾ വഴിയോ, അജ്ഞാത കാരണങ്ങളാലോ ജയിലിലകപ്പെട്ടുപോയ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ജീവിത കഥകളാണ് ഈ താളുകളിൽ. ഒരു സന്നദ്ധപ്രവർത്തകന്റെ ഓർമക്കുറിപ്പുകളിലൂടെ അവ ചുരുളഴിയുമ്പോൾ അധികമാരും കാണാത്ത പ്രവാസ ജീവിതത്തിലെ മറ്റൊരു ലോകം അടയാളപ്പെടുത്തപ്പെടുന്നു. വേദനയും ഉൾക്കാഴ്ചയും പ്രത്യാശയും പകരുന്ന ആഖ്യാനം.

Quantity
View full details