ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്
ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്
യുദ്ധവും പടയാത്രകളും ഗാർഹസ്ഥ്യവും വിവാഹ മംഗളങ്ങളും ജയവും തോൽവിയും ഒക്കെയായി നീണ്ടകാലങ്ങളിലൂടെ മൈസൂർ സുൽത്താന്മാർ കടന്നുപോയ ഓരോ സന്ദിഗ്ധതയെയും അതിനൊത്ത ഭാവം ഉണരുന്ന ഇശലുകളിലാണ് കവി അവതരിപ്പിച്ചത്. അപ്പോൾ തന്നെ ആ വായനക്ക് ഇരട്ടി അനുഭൂതി കൈവരുന്നു. മറ്റൊന്ന് ഇതിൽ ഉപയോഗിക്കുന്ന കാവ്യ ശൈലിയാണ്. അത് വൈദ്യർ പാട്ടുപ്രസ്ഥാനത്തിലെ അതിസങ്കീർണ രാശിയല്ല. ടി. ഉബൈദിനെയും പുന്നയൂർക്കുളം ബാപ്പുവിനെയും പോലുള്ളവരുടെ സമ്പൂർണ മാനകമലയാളവുമല്ല. രണ്ടിന്റെയും ഇടയിലുള്ള മധ്യമാർഗമാണ് പാട്ടിലാസകലം പ്രയോഗിച്ചത്. പാട്ടിൽ കൊണ്ടുവന്ന ഒരു പദത്തെയും അതിന്റെ കേവലാർഥത്തിന്റെ സ്ഥൂലതയിൽ ശഠിച്ചുനിൽക്കാൻ കവി സമ്മതിക്കുന്നേയില്ല. പകരം, കേവലാർഥങ്ങളുടെ രുദ്രാക്ഷ ശുഷ്കതകൾ വകഞ്ഞ് അനുഭൂതികളുടെ അപാര തീരങ്ങളിലേക്ക് അരയന്നങ്ങളെപ്പോലെ നീന്തി മറയാൻ അവയെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. -പി. ടി കുഞ്ഞാലി-
Couldn't load pickup availability
