കടലാസു തോണികൾ
കടലാസു തോണികൾ
SKU:
Couldn't load pickup availability
ഭാഷയുടെ താരള്യമാണ് ഇക്കഥകളുടെ തുഴ. സംഭവങ്ങളെ ഭാവനയില് മാറ്റിപ്പണിയാനുള്ള പാടവവും കഥാകൃത്തിനുണ്ട്. ദൈനംദിന ജീവിതപരിസരങ്ങളില്നിന്ന്, സമകാലിക സംഭവങ്ങളില് നിന്നെല്ലാം കഥയുടെ ചുരുള് നിവര്ത്തി വാക്കുകള് അളവൊപ്പിച്ചു മടക്കിയുണ്ടാക്കിയവയാണ് ‘കടലാസുതോണികള്’. കഥയിലേറിയ വായനക്കാരെ ഈ തോണികള് മറുകരക്കെത്തിക്കുന്നു; ചിലപ്പോള് ശാന്തമായും മറ്റു ചിലപ്പോള് അല്ലാതെയും. ഏഴു രചനകള്, വ്യത്യസ്ത പ്രമേയങ്ങള്; കഥയുടെ പെരുവഴി തേടുന്ന ഉള്ളടക്കം. സൈക്കോളജിയും കവിതയും കൈവശമുള്ള എഴുത്തുകാരിയുടെ ആദ്യ കഥാസമാഹാരം. കഥകള് കൊണ്ടു പണിതൊരു മാനസികാരോഗ്യ കേന്ദ്രമാണീ പുസ്തകമെന്ന് മുഖ്താര് ഉദരംപൊയില് അവതാരികയില്.
Author
സീന ഷുക്കൂർ
Publisher
BOOK PLUS
Share

Collections
View all-
Malayalam Books Collection
Dive into the rich world of Malayalam literature with our handpicked collection...
-
Dars Kithab Book Collection
Explore the Dars Kithab Book Collection at Ceyoos Book World, featuring a...