Dr. Faisal Ahsani Uliyil
1979ൽ ഉളിയിൽ ജനനം. വാണിവിലാസം എൽ പി സ്കൂൾ, ഉളിയിൾ ഗവൺമെന്റ് യുപി സ്കൂൾ, ആറളം ഗവണ്മെന്റ് സ്കൂള്, നൊച്ചാട് ഹൈസ്കൂള്, കൂത്തുപറമ്പ് ഹൈസ്കൂള് എന്നിവിടങ്ങളില് സ്കൂള് വിദ്യാഭ്യാസം. എസ് എസ് എൽ സിക്ക് ശേഷം അരീക്കോട് മജ്മഇല് ഇന്റഗ്രേറ്റഡ് കോഴ്സില് പഠനം. ഒതുക്കുങ്ങല് ജാമിഅ: ഇഹ്യാഉസ്സുന്ന, കാരന്തൂര് മര്കസ് എന്നിവിടങ്ങളില് തുടര്പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില് നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില് ബിരുദം. കേരള യൂനിവേഴ്സിറ്റിയില് നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും, കാമരാജ് യൂണിവേഴ്സിറ്റിയില് നിന്ന് ജേര്ണലിസത്തിലും ബിരുദാനന്തര ബിരുദം. ഫറൂഖ് ട്രെയിനിങ് കോളേജില് നിന്ന് ബിഎഡ്. കണ്ണൂര് യൂണിവേഴ്സിറ്റി സ്കൂള് ഓഫ് പെഡഗോജിക്കല് സയന്സസില് നിന്ന് എം എഡ്. ഇംഗ്ലീഷ് അധ്യാപനത്തില് ഇമേഴ്ഷൻ മെത്തേഡിന്റെ പ്രായോഗികതയെ പറ്റി കണ്ണൂര് യൂണിവേഴ്സിറ്റിയില് നിന്നും പി എഛ് ഡി. കാരന്തൂര് മര്കസ് ആര്ട്സ് കോളേജ്, എടവണ്ണപ്പാറ ദാറുല് അമാന്, നാടുകാണി അല് മഖര്, സി എച്ച് എം ഹയര്സെക്കന്ഡറി സ്കൂള് വളപട്ടണം, ചാവശ്ശേരി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂള്, പെരിങ്ങത്തൂര് എം ഇ സി എഫ് ബി എഡ് കോളേജ്, കണ്ണൂര് യൂണിവേഴ്സിറ്റി ടീച്ചര് എഡ്യൂക്കേഷന് സെന്റര്, ധര്മ്മശാല എന്നിവിടങ്ങളില് സേവനം. ഇപ്പോള് തളിപ്പറമ്പ് കേയീ സാഹിബ് ട്രെയിനിംഗ് കോളേജില് അസിസ്റ്റന്റ് പ്രൊഫസര്. കണ്ണൂര് യൂണിവേഴ്സിറ്റി ബോര്ഡ് ഓഫ് സ്റ്റഡീസ് (എഡ്യു) മെമ്പര്. ഇന്റഗ്രേറ്റഡ് പ്രൊഫഷണല് ഫോറം സ്റ്റേറ്റ് ഡയറക്ടര്. രിസാല വാരികയില് "തളിരിലകള്' കോളം. മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചിലേറെ പുസ്തകങ്ങള്. ഭാര്യ: ഷഫീറാബി കണ്ണൂര് സിറ്റി. മക്കള്: ഫായിസ ബതൂല്, ഹവ്വാബി, അബ്ദുല്ല, മുഹമ്മദ് ഈസ. ipb പ്രസിദ്ധീകരിച്ച ഗ്രന്ഥകാരന്റെ പുസ്തകങ്ങള്: തളിരിലകള്, ഒറ്റക്കിരുന്ന് ഒന്ന്കൂടി ഓര്ത്ത്നോക്ക്, മനിസനാവാന് നോക്ക്, അടുത്തുകൂടേ ആകാവുന്നിടത്തോളം, അലിഞ്ഞു തീരല്ലേ, ഈ കണ്ണാടി ഒന്ന് നോക്കിക്കൂടെ?, Road to success, Gems and pearls
No products found
Use fewer filters or remove all
Collections
-
Jamiathul Hind Islamic Books
Explore Jamiathul Hind Islamic books at Ceyoos Book World. This collection includes...
-
Urava Publications
Explore books published by Urava Publications at Ceyoos Book World. Find Malayalam...
1
/
of
6